Friday 16 October 2009

നീര്‍ത്തുള്ളികള്‍...







"ഉണ്ണ്യേ .......ഉണ്ണ്യേ.......
മണി പത്തുകഴിഞ്ഞു വന്നുകിടന്നു ഉറങ്ങാന്‍ നോക്കു കുട്യേ....
നാളെ പഠിക്കാന്‍ പോകേണ്ടാതാ ഉറക്കം കളഞ്ഞാല്‍ വല്ല സൂകെടും പിടിക്കും
ഇങ്ങോട്ടെഴുന്നേറ്റു പോരു കുട്യേ...."അമ്മാമ്മ യുടെ വാക്കുകള്‍ ഉണ്ണിയെ തേടിയെത്തി.

"വരുന്നു...."
ഉണ്ണി ചാരുകസേരയിലേക്ക് ഒന്നുകൂടി ചാഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു
നാഗതറയിലെ തിരി കെട്ട് പോയിരിക്കുന്നു അവന്‍റെകണ്ണുകള്‍ സേതുവിന്‍റെ ജനല്‍പാളികള്‍ക്ക്‌
നേരെ തിരിഞ്ഞു....അവിടെ വെളിച്ചമൊന്നും കണ്ടില്ല, അവന്‍റെ കണ്ണുകള്‍ എന്തിനോവേണ്ടി
അവിടമാകെ തിരഞ്ഞു

നിലാവെളിച്ചം അവിടമാകെ പരന്നുകിടന്നു,
ഒരു ചെറിയക്കാറ്റ് ഉണ്ണിയുടെ ശരീരത്തെ തൊട്ടുരുമ്മിക്കൊണ്ട് കടന്നു പോയി,
പൊട്ടിയ ഓടിനുള്ളില്‍ക്കൂടി ഒഴുകി വന്നിരുന്ന



നിലാവെളിച്ചം മങ്ങാന്‍ തുടങ്ങി,അതിനുള്ളിലൂടെ നീര്‍ത്തുള്ളികള്‍ ഉണ്ണിയുടെ ദേഹതേക്ക് ഇറ്റിറ്റു വിന്നു



അവന്‍ പൂമുഗത്തു നിന്നും എഴുന്നേറ്റു ജനലിനരികിലേക്ക് നടന്നു...



നിലാവ് പൂര്‍ണമായും മഞ്ഞു പോയിരിക്കുന്നു ......... തൊടിയില്‍



ഇരുട്ട് തളംകെട്ടി നില്ക്കുന്നു അവിടെ ആരോ നടക്കുന്നതുപോലെ ഉണ്ണിക്കു തോന്നി.....



അവന്‍റെ മനസിലേക്ക് ഭയം ഇരച്ചു കയറാന്‍ തുടങ്ങി.



"അമ്മ അറിഞ്ഞോ..... ഗോപാലന്‍ നായരുടെ വിട്ടില്‍ കള്ളന്‍ കയറിയത്രേ ......."



അമ്മ അമ്മാമ്മയോട് പറഞ്ഞ വാക്കുകള്‍ ഉണ്ണിയുടെ മനസിലേക്ക് ഓടിവന്നു



"തേവരേ ..... ഇനി വല്ല കള്ളനും ആകുമോ ?"



ഉണ്ണിയുടെ മനസ്സില്‍ ചിന്തകള്‍ പലതും മിന്നിമറഞ്ഞു



അവന്‍ പെട്ടന്ന് വാതിലടച്ചു സാക്ഷഇട്ടു



ഓടിച്ചെന്നു പുതപ്പിനുള്ളിലേക്ക് കയറി പുറത്ത്‌ അപ്പോഴേക്കും മഴ കനത്തു തുടങ്ങിയിരുന്നു.....



മിന്നലും, ഇടിയും ആയി മഴയ്ക്ക് ശക്തി ഏറിവന്നു



അതിനെക്കാള്‍ ഇരട്ടിയില്‍ ഭയവും...........



"ഫാന്‍ നിലച്ചോ....? തേവരേ കരണ്ടും പോയോ......?"



ഉണ്ണി പുതപ്പു തലയില്‍ കൂടി മൂടി



മനസ്സില്‍ "ഓം നമ:ശിവായ......... ഓം നമ:ശിവായ........ ഓം നമ:ശിവായ............................. "



(തുടരും)